മുഖ്യമന്ത്രിയുടെ ഓഫീസിലും കരാര്‍ നിയമനം. ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍കുമ്പോള്‍ ആണ് ഇത്തരം നിയമനം.

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും അരങ്ങ് വാഴുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും കരാര്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്ലില്‍ ഓഫീസ് അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിക്കാണ് ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടികൊടുത്തത്.

Advertisment

publive-image

മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്ലില്‍ ഓഫീസ് അസിസ്്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എ ശിവരാമനാണ് കരാര്‍ കാലാവധി നീട്ടി കൊടുത്തിരിക്കുന്നത്. വിവിധ തസ്തികകളിലായി പിഎസ് സി റാങ്ക് ലിസ്റ്റില്‍ ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തുന്നത്.

Advertisment