വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത, തിരുവനന്തപുരത്ത് ചട്ടുകം പൊള്ളിച്ച് കുഞ്ഞിനെ പീഡിപ്പിച്ച സംഭവം നടന്ന സ്ഥലത്ത് പോലും പോകാത്ത ബാലാവകാശ കമ്മീഷനാണ് ശുഷ്‌കാന്തിയോടെ ബിനീഷിന്റെ വീട്ടില്‍; പാര്‍ട്ടി വിധേയത്വം പ്രകടമാക്കി ; പരിഹാസവുമായി സോഷ്യല്‍ മീഡിയ.

New Update

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇഡിയുടെ റെയ്ഡ് നടക്കുമ്പോള്‍ അതിനുള്ളില്‍ അകപ്പെട്ട് പോയ മൂന്ന് വയസ്സുകാരിയുടെ അവകാശം സംരക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ പാഞ്ഞെത്തി.

Advertisment

publive-image

ബാലാവകാശ കമ്മീഷനും ചെയര്‍മാനും അംഗങ്ങളും മറ്റ് പരിവാരങ്ങളും ഒന്നടങ്കമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കൊച്ചുമകളുടെ രക്ഷയ്‌ക്കെത്തിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സര്‍ക്കാര്‍ നിയമിച്ച ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാറാണ് തന്റെ പാര്‍ട്ടി വിധേയത്വം പ്രകടിപ്പിക്കാന്‍ ഓടിയെത്തിയത്. ബാലാവകാശ കമ്മീഷന്‍ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്ന് കൊണ്ടാണ് കെ. വി മനോജ് കുമാറിനെ നിയമിച്ചത്.

വാളയാറിലെ ഒമ്പതും, പതിമൂന്നും വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത് കൊന്ന് കളഞ്ഞപ്പോള്‍ കാണാതിരുന്ന ബാലാവകാശ കമ്മീഷന്‍, പാലത്തായി പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ നാവിറങ്ങിപ്പോയ ബാലാവകാശ കമ്മീഷന്‍. പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിനു വേണ്ടി രംഗത്ത് വന്നതിനെതിരെ സമൂഹത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധമുയരുന്നുണ്ട്.

വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്‌സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചത്.

ലോക്ക്ഡൗണ്‍ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെ ഗാര്‍ഹിക-ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചപ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത ബാലാവകാശ കമ്മീഷനാണ് കൊടിയേരി ബാലകൃഷ്ണന്റെ കൊച്ചുമകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പാഞ്ഞെത്തിയത്. തിരുവനന്തപുരത്ത് ചട്ടുകം പൊള്ളിച്ച് കുഞ്ഞിനെ പീഡിപ്പിച്ച സംഭവം നടന്ന സ്ഥലത്ത് പോലും പോകാത്ത ബാലാവകാശ കമ്മീഷനാണ് ശുഷ്‌കാന്തിയോടെ ബിനീഷിന്റെ വീട്ടിലെത്തിയത്.

Advertisment