മഴ നനയാതെ നായയെ കുട ചൂടിക്കുന്ന കുരുന്നിന്‍റെ വീഡിയോ വൈറലാകുന്നു

Tuesday, May 4, 2021

മനുഷ്യനും നായയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് . മനുഷ്യന് നായ്ക്കളോടുള്ള സ്നേഹത്തിനും കരുതലിനും ഇവിടെയിതാ ഒരു ഉദാഹരണം കൂടി. മഴ നനയാതെ നായയെ കുട ചൂടിക്കുന്നഒരു കുരുന്നിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നല്ല മഴയുള്ള റോഡില്‍ കുഞ്ഞ് മിടുക്കി നായയുടെ പുറകെ നടന്ന് കുട ചൂടിക്കുന്നതാണ് വീഡിയോയില്‍കാണുന്നത്. സഹജീവിസ്‌നേഹം സൂചിപ്പിക്കുന്ന ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

×