ശിശുദിനം: ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനം !

New Update

ശിശുദിനം. ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനം. കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

Advertisment

publive-image

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ് എല്ലാവർഷവും കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.നെഹ്രു കുട്ടികൾക്കിടയിൽ ‘ചാച്ചാ നെഹ്രു’ എന്നറിയപ്പെടുന്നു, കുട്ടികൾ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം വാദിച്ചു.

കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍‌ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്.

എന്നാല്‍, നവംബര്‍ 14ന് ഇത് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു. കാരണം ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ്.

കുട്ടികളോടുള്ള നെഹ്രുവിന്‍റെ സ്‌നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം അദ്ദേഹത്തിന്‍റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.