ചക്കക്കാലം കഴിയും മുമ്പെ ചില്ലി ചക്ക തയ്യാറാക്കാം

New Update

ചക്കക്കാലം കഴിയും മുമ്പെ ചില്ലി ചക്ക തയ്യാറാക്കാം
publive-image

ആവശ്യമുള്ള സാധനങ്ങൾ

1. ഇടിച്ചക്ക : ഒരെണ്ണം
2.വെളിച്ചെണ്ണ : ആവശ്യത്തിന്
3.മുളക് പൊടി : 3 ടീ സ്പൂണ്
4.മഞ്ഞൾ പൊടി: 1/2 ടീ സ്പൂണ്
5.ഉപ്പ്: ആവശ്യത്തിന്
6.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീ സ്പൂണ്
7.കറിവേപ്പില: ആവശ്യത്തിന്
8.അരിപ്പൊടി : 1 വലിയ സ്പൂണ്
9.മൈദ : 1 വലിയ സ്പൂണ്
10. ചിക്കൻ മസാല:2 ടീ സ്പൂണ്
11.വിനാഗിരി: ആവശ്യത്തിന്
12.ആവശ്യത്തിനു വെള്ളം

Advertisment

തയ്യാറാക്കുന്ന വിധം

ഇടിച്ചക്ക ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇതിലേക്ക് ഒരു സ്പൂണ് മഞ്ഞൾ പൊടി ആവശ്യത്തിന് മുളക് പൊടി 2 സ്പൂണ് ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് ഒരു വലിയ സ്പൂണ് അരിപ്പൊടി അതേ അളവിൽ മൈദ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ചു വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിൽ കുറച്ച് വെള്ളം ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഇത് ഒരു 15 മിനുട്ട് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ കറിവേപ്പില ഇട്ട് കുഴച്ചുവെച്ചിരിക്കുന്ന ചക്ക അതിൽ ഇട്ട് ബ്രൗണ് നിറം ആവുമ്പോൾ എടുക്കുക.ചക്ക വരുക്കുമ്പോൾ stove ഫുൾ flame il തന്നെ ഇടുക എന്നാലേ ഇത് ക്രിസ്‌പി ആയി കിട്ടുള്ളൂ. എല്ലാവരും ട്രൈ ചെയ്തു നോക്കൂ .

food chilli chakka
Advertisment