ലഖ്നൗ: പീഡനക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്‍ഞു മാറുകയാണെന്ന് പോലീസ്.
/sathyam/media/post_attachments/xCkGN4zH3ahnZ9F3RL8D.jpg)
പ്രത്യേകാന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാവാനാവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് പേരുവെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥന്‍.
മൂന്നുദിവസം മുന്പ് സമന്‍സ് അയച്ചിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്നാണ് ചിന്മയാനന്ദ് അറിയിച്ചത്. വൈകാതെ ചോദ്യംചെയ്യുമെന്നും പ്രത്യേകാന്വേഷണസംഘത്തിലെ (എസ്.ഐ.ടി.) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, കേസിലെ തെളിവുകള്‍ നഷ്ടമായെന്ന് പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനിയുടെ അച്ഛന്‍ ആരോപിച്ചു. ഒളിക്യാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകള്‍ ശേഖരിച്ച തെളിവുകള്‍ ഹോസ്റ്റല്‍മുറിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.
പിന്നീട് കോടതി ഉത്തരവിനെത്തുടര്‍ന്ന് മുറി മുദ്രവെച്ചു. തിങ്കളാഴ്ച അന്വേഷണസംഘം മുദ്രവെച്ച മുറി തുറന്നപ്പോള്‍ രണ്ടു കണ്ണടകളും നഷ്ടമായിരുന്നെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെയും അച്ഛന്‍റെയും സാന്നിധ്യത്തിലാണ് മുറിതുറന്നത്. മകളുടെ സുഹൃത്തും പെന്‍ഡ്രൈവില്‍ ശേഖരിച്ച തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us