ബീജിംഗ്: ചൈനയിലെ തെരുവുകള്‍ ശൂന്യമാണ്. കൊറോണ വൈറസ് കാരണം പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും അവധി നീട്ടി നല്‍കുകയും ചെയ്തതോടെ തലസ്ഥാനമായ ബീജിഗും ഷാങ്ഹായും പ്രേതനഗരങ്ങളായി മാറി. മഞ്ഞുവീഴ്ചയുള്ളതിനാല്‍ സാധാരണ ആളുകള്‍ ഫോട്ടോയെടുക്കാനും കളിക്കാനുമായി എത്തുന്നതാണ്.
എന്നാല്‍, ഇക്കുറി എല്ലായിടവും വിജനമാണ്. കടകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസിനെയും കൊറോണ ബാധിച്ചു. 'സാധാരണഗതിയില്‍ ഈ സമയങ്ങളില്‍ തിരക്ക് കൂടുതലുള്ളതിനാല്‍ സഞ്ചരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ നോക്കൂ, വിനോദസഞ്ചാരികളേക്കാള്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും തെരുവകുള്‍ വൃത്തിയാക്കുന്നവരുമാണ്.' - വാങ്ഫുജിങ് സ്ട്രീറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസുകളോ വിദേശികളെയോ നഗരത്തില്‍ കാണാനില്ല. ചൈനയിലെ മരണനിരക്ക് ശനിയാഴ്ച 700 കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 9 വരെയുള്ള കണക്ക് പ്രകാരം 37,554 പേര്‍ക്കാണ് ലോകമെമ്പാടും കൊറോണ സ്ഥിരീകരിച്ചത്.
37,198 പേരും ചൈനയില്‍നിന്നാണ്. 813 പേര്‍ മരിച്ചിരിക്കുന്നു, അതില്‍ 812 പേരും ചൈനയിലെ വിവിധ പ്രവിശ്യകളിലുള്ളവര്‍. ഒരാള്‍ ഫിലിപ്പീന്‍സിലും അതും ചൈനീസ് പൗരനായിരുന്നു.