Advertisment

കൊറോണ : ചൈന പുറത്തു വിട്ടതിലും ഇരട്ടിയിലധികം പേര്‍ മരിച്ചുവെന്ന് സൂചന ; വുഹാനില്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യവും ഗന്ധവും ; കൂട്ട സംസ്‌കാരം നടന്നുവെന്ന് സംശയം

New Update

ബീജിംഗ് : കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 97 പേര്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈന പുറത്തുവിട്ടതിലും ഇരട്ടിയിലധികം പേര്‍ മരിച്ചുവെന്ന് സൂചന. മാരക വൈറസ് പൊട്ടിപുറപ്പെട്ട വുഹാനില്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യവും ഗന്ധവും . കൂട്ട സംസ്‌കാരം നടന്നുവെന്നതിന് സംശയമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Advertisment

publive-image

അതേസമയം, കുറച്ചു ദിവസങ്ങളായി ചൈനയില്‍ നിന്നും വരുന്ന സോഷ്യല്‍ മീഡിയയിലെ വീഡിയോകളും ചിത്രങ്ങളും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ മറച്ചുവയ്ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ(SO2) അമിത വാര്‍ച്ചയും വുഹാനില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്താകെ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് ഉയര്‍ന്നതോതില്‍ SO2വിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബഹുജന ശവസംസ്‌കാരമാണ് നടന്നതെന്നതിന്റെ അടയാളമായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവുടെ എണ്ണം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കും.

സാറ്റലൈറ്റ് മാപ്പുകള്‍ പ്രകാരം SO2വിന്റെ ഉയര്‍ന്ന അളവ് കാണാന്‍ സാധിക്കുന്നതാണ്. വുഹാന്‍ കൂടാതെ ചോംകിംഗ് നഗരത്തിലും ഉയര്‍ന്ന അളവില്‍ SO2 കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോഴും മെഡിക്കല്‍ മാലിന്യങ്ങള്‍ കത്തിക്കുമ്‌ബോഴും സള്‍ഫര്‍ ഡൈ ഓക്‌സൈഡ് ഉയര്‍ന്ന അളവില്‍ പുറംതള്ളുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Advertisment