18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക്‌ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രം ഓണ്‍ലൈന്‍ ഗെയിം കളിക്കാം; അതും രാത്രി എട്ട് മുതല്‍ ഒമ്പത് വരെ മാത്രം! കര്‍ശന നിയന്ത്രണവുമായി ചൈന

New Update

publive-image

Advertisment

ബെയ്ജിങ്: കുട്ടികള്‍ അമിതമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നിയമം ഏര്‍പ്പെടുത്തി ചൈന. ഇനി മുതല്‍ 18 വയസിന് താഴെയുള്ളവര്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാവൂവെന്ന് ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം.

ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഗെയിം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Advertisment