Advertisment

വവ്വാലുകളില്‍ നിന്ന്  പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍; കണ്ടെത്തിയിരിക്കുന്നത് കൊവിഡുമായി സാമ്യമുള്ള വൈറസുകളുള്‍പ്പെടെ !

New Update

പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയത്.

Advertisment

publive-image

ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്. വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടനയില്‍ ചെറിയ വെത്യാസം മാത്രമാണ് ഇവയ്ക്ക് സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുമുള്ളത്.

2019നും 2020 നും ഇടയ്ക്ക് വനമേഖലകളില്‍ നിന്നും പിടിച്ച വവ്വാലുകളിലെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം.

corona virus
Advertisment