New Update
/sathyam/media/post_attachments/EZQyv4L39SUTEs5eBums.jpg)
വാഷിങ്ടണ്‍: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണിയാണു ചൈനയെന്നു യുഎസ്. ആഗോള തലത്തില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും തടസങ്ങള്‍ സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം വ്യക്തമാണെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു. യുഎസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ചൈനയാണെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളെ സൈനികമായും സാമ്പത്തികമായും സാങ്കേതികമായും വരുതിയിൽ നിർത്താനാണ് ചൈനയുടെ ശ്രമം. യുഎസ് ഭരണാധികാരികൾ ഇനിയെങ്കിലും ഈ സത്യം പരസ്യമായി അംഗീകരിക്കാൻ തയാറാകണം. ചൈന ലോകത്തിനുതന്നെ ഭീഷണിയാണെന്ന് ഉറക്കെ വിളിച്ചു പറയണം– വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ ജോണ്‍ റാറ്റ്ക്ലിഫ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us