ലോകാരോഗ്യസംഘടനയ്ക്ക് പ്രാഥമിക കൊവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ചൈന

New Update

publive-image

ബെയ്ജിങ്: ബെയ്ജിങ്: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ധസമിതിക്ക് പ്രാഥമിക കൊവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ചൈന. രോഗത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് തടസം സൃഷ്ടിക്കുന്നതായി അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Advertisment

ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങള്‍ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയുടെ ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ്‌ നല്‍കിയിട്ടുള്ളൂവെന്ന് അംഗമായ ഓസ്ട്രേലിയന്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയര്‍ പറഞ്ഞു.

Advertisment