Advertisment

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു; ഇതും ചൈനയില്‍ തന്നെ ! വൈറസ് ബാധയുണ്ടായത് എങ്ങനെയെന്ന് അവ്യക്തം

New Update

publive-image

Advertisment

ബെയ്ജിങ്: ചൈനയിലെ ജിയാങ്‌സു സ്വദേശിയായ 41-കാരനില്‍ പക്ഷിപ്പനിയുടെ H10N3 വകഭേദം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് H10N3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിക്കുന്നതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു.

എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശ്വാസകരം.

Advertisment