ബെയ്ജിങ്: തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്ക് അത് സാധിക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍.
The cowardly terrorists behind this attack dare not show up until now. But they will definitely be found out and must be exterminated. If Pakistan’s capability is not enough, with its consent, China’s missiles and special forces can be put into action. https://t.co/6Y6caJWGr3
— Hu Xijin 胡锡进 (@HuXijin_GT) July 16, 2021
ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ ഇസ്ലാമാബാദില്‍ വച്ച് ഭീകരാക്രമണം നടന്നിരുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണ സ്ഥലത്തേക്ക് പോവുകയായിരുന്നു ബസ്. ജൂലായ് 14-ന് 40-ഓളം ചൈനീസ് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പോയ ബസിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.
അക്രമണത്തില്‍ കൊല്ലപ്പെട്ടവ 13 പേരില്‍ ഒമ്പത് പേര്‍ ചൈനീസ് തൊഴിലാളികളായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹു സിജിന്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ബസില്‍ നിന്നുള്ള വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടമാണ് നടന്നതെന്നായിരുന്നു പാക് വിദേശകാര്യമന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, അത് ഭീകരാക്രമണമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.