ഗ്രൂപ്പുകള്‍ ഉപേക്ഷിക്കുന്നതും കരാറുകള്‍ റദ്ദാക്കുന്നതും അമേരിക്കയുടെ ശീലം; ലോകാരോഗ്യസംഘടനയ്ക്ക് കൂടുതല്‍ പിന്തുണയും ധനസഹായവും നല്‍കുമെന്ന് ചൈന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, June 1, 2020

ബെയ്ജിംഗ്: ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധവും റദ്ദാക്കുകയാണെന്ന യുഎസ് തീരുമാനത്തോട് പ്രതികരിച്ച് ചൈന.

ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് പുറത്തുപോകുന്നതും കരാറുകള്‍ റദ്ദാക്കുന്നതും അമേരിക്കയുടെ ശീലമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ലോകാരോഗ്യസംഘടനയ്ക്ക് കൂടുതല്‍ പിന്തുണയും ധനസഹായവും നല്‍കുമെന്നും ലിജിയാന്‍ പ്രഖ്യാപിച്ചു.

×