New Update
Advertisment
ഇസ്ലാമാബാദ്: പാകിസ്താന് ചൈന അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ജനുവരി 31 നകം ചൈനയില്‍ നിന്നുള്ള വാക്‌സിന്‍ പാകിസ്താനിലെത്തും.
ചൈനയുടെ സിനോഫാം വാക്‌സിനാണ് പാകിസ്താന് ലഭിക്കുക. പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി സിനോഫാം വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കുറഞ്ഞത് 11 ലക്ഷം ഡോസ് വാക്‌സിനാണ് പാകിസ്താന് ആവശ്യം.
ചൈനീസ് പ്രതിനിധി വാങ് യിമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ഖുറേഷി തന്നെയാണ് ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. വാക്‌സിന്‍ കയറ്റി അയക്കാനായി പാക് വിമാനത്തെ ചൈനയിലേക്ക് അയക്കണമെന്ന് വാങ് യി പറഞ്ഞതായും ഖുറേഷി അറിയിച്ചു.
ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ഡോസും നല്‍കുമെന്ന് ചൈന അറിയിച്ചതായും ഖുറേഷി പറഞ്ഞു.