Advertisment

മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊറോണവാക് വാക്‌സിന്‍ നല്‍കാന്‍ ചൈന അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

ബെയ്ജിങ്: മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊറോണവാക് വാക്‌സിന്‍ നല്‍കാന്‍ ചൈന അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ സിനോവാകാണ് ഈ വാക്‌സിന്‍ നിര്‍മിച്ചത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്.

മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്‌സിന് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്‍മാന്‍ യിന്‍ വെയ്‌ഡോങ് ടെലിവിഷന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

എന്നാല്‍ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവെക്കേണ്ടത് എന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

Advertisment