Advertisment

ചൈനയിലെ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ അധ്യാപികയും

New Update

ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അജ്ഞാത വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ അധ്യാപികയും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Advertisment

publive-image

ഒരു വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യ അബോധാവസ്ഥയിലാണ് കഴിയുന്നതെന്നും രോഗം ഭേദമാകാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഖോവല്‍ വ്യക്തമാക്കി.

എല്ലാ ദിവസവും ഏതാനും മണിക്കൂറുകള്‍ മാത്രം രോഗിയെ സന്ദര്‍ശിക്കാന്‍ ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെ അനുവദിച്ചിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട് 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്.

ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ് ഏതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. നിരവധി പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ചൈനയില്‍ പടരുന്ന ഈ അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയാണ് പ്രീതി മഹേശ്വരി.

CHINA VIRUS
Advertisment