Advertisment

യൂസു ഗെയിംസ് സിഇഒ ലിന്‍ ക്വിയുടെ മരണം വിഷം ഉള്ളില്‍ചെന്ന്; സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

New Update

publive-image

Advertisment

ഷാങ്ഹായ്: ചൈനയിലെ പ്രമുഖ വീഡിയോ ഗെയിം കമ്പനിയായ യൂസു ഗെയിംസിന്റെയും, യൂസു ഇന്‍സ്ട്രാക്റ്റീവിന്റെയും സിഇഒയായ ലിന്‍ ക്വിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. വിഷം ഉള്ളില്‍ ചെന്നാണ് ലിന്‍ മരണപ്പെട്ടത്.

സംഭവത്തില്‍ സഹപ്രവര്‍ത്തകനായ 39-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 17നാണ് ലിന്‍ ക്വിയെ ഷാങ്ഹായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 25-ന് മരണം സംഭവിച്ചു. ലിന്‍ ക്വിയ്ക്ക് വിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ ദുരൂഹതകളുയര്‍ന്നിരുന്നു.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2009-ലാണ് ലിന്‍ ക്വി യൂസു എന്ന വീഡിയോ ഗെയിം കമ്പനി സ്ഥാപിക്കുന്നത്.

Advertisment