യുക്രൈനിന്‍ കുടുങ്ങിയ ചൈനീസ് പൌരന്മാരുടെ ആദ്യ സംഘം ചൈനയിലെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബെയ്ജിംഗ്‌: യുക്രൈനില്‍ കുടുങ്ങിയ ചൈനാ സ്വദേശികളുടെ ആദ്യ സംഘത്തെ തിരികെയെത്തിച്ചതായി ചൈന.

Advertisment

publive-image

ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ചൈനാക്കാരുടെ ആദ്യ സംഘത്തെ ഹാംഗ്സൌവ്വില്‍ എത്തിച്ചതായാണ് ചൈനീസ് മാധ്യമമായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ നീക്കം.

മൂവായിരത്തിലധികം ചൈനീസ് പൌരന്മാരെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ചതിന് ശേഷമാണ് അവരെ തിരികെയെത്തിക്കാന്‍ ചൈന വിമാനം അയയ്ക്കുന്നത്.

ചൈനയുടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ പരമ്പരയിലെ ആദ്യ വിമാനമാണ് ഇത്. എയര്‍ ചൈനയുടെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Advertisment