/sathyam/media/post_attachments/07VnUcUXfUTJvlga6PYu.jpg)
വാഷിങ്ടണ്‍: ടിക് ടോക്ക്, വീ ചാറ്റ് എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നത് ഞായറാഴ്ച മുതല്‍ നിരോധിച്ച് യുഎസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ യുഎസ് തീരുമാനിച്ചത്.
യുഎസ്-ചൈന ബന്ധം വഷളാകുന്നതിനോടൊപ്പം ടിക് ടോക്കിന്റെ ഉടമസ്ഥത യുഎസ് കമ്പനികളിലേക്ക് മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
യുഎസിന്റെ ദേശീയ സുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഭീഷണിയൊരുക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു.
നേരത്തെ ഇന്ത്യയിലും ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് യുഎസിലും ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us