നിക്കിയുടെയും പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സുമായി ചിന്ന മച്ചാന്‍...എത്തി

author-image
admin
Updated On
New Update

ലിറിക് വിഡിയോ എത്തിയ നാള്‍ മുതല്‍ തന്നെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമാണ് ചിന്ന മച്ചാന്‍. ഇപ്പോഴിതാ ഗാനത്തിന്റെ എത്തിയിരിക്കുകയാണ്. പ്രഭുദേവയുടെയും നിക്കി ഗല്‍റാണിയുടെയും തകര്‍പ്പന്‍ ഡാന്‍സുമായാണ് വിഡിയോ എത്തുന്നത്.

Advertisment

publive-image

ഗാനത്തിന്റെ റെക്കോര്‍ഡിങ് വിഡിയോ നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നാടന്‍പാട്ടു കലാകാരന്‍മാരായ സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
അംരീഷ് ആണ് സംഗീതം.

https://www.youtube.com/watch?time_continue=2&v=mCCW6m0Cczk

സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ പത്തുലക്ഷത്തോളം പേര്‍ ഗാനം യൂട്യൂബില്‍ കണ്ടു.

Advertisment