ചിന്നമ്മ കൊലക്കേസിൽ ഇരുട്ടിൽത്തപ്പി പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, April 18, 2021

ഇടുക്കി : കട്ടപ്പനയിലെ ചിന്നമ്മ കൊലപാതക കേസിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. തെളിവുകളുടെ അഭാവമാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. അതേസമയം പ്രതിയെ പിടികൂടിയില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ 8ന് പുലര്‍ച്ചെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് ചിന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌ മോർട്ടം വ്യക്തമായിരുന്നു.

തുടർന്നാണ് പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്. ഇതിനോടകം തന്നെ 50ഓളം പേരുടെ മൊഴിഎടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചും അന്വേഷണം നടത്തി. എന്നാൽ ഇതുവരെ പ്രതികളെ കുറിച്ചുള്ള സുചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പൊലീസിനെതിരെ പ്രാദേശിക ബിജെപി നേതൃത്വം രംഗത്ത് വന്നത്.

അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പെലീസ് പറഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ളവരെ കേന്ദ്രികരിച്ചാണ് നിലവിൽ അന്വേഷണം.

×