'തെരുവ് നായകള്‍ക്ക് ചിപ്പുകള്‍ ഘടിപ്പിക്കുന്നത് പരിഗണനയില്‍'; പേവിഷ കുത്തിവെപ്പില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചിഞ്ചു റാണി

author-image
Charlie
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ കുത്തിവെപ്പില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടരുകയാണെന്നും സെപ്റ്റംബര്‍ 20 മുതല്‍ 11,661 തെരുവ് നായ്ക്കള്‍ക്ക് പേവിഷ വാക്‌സിന്‍ നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തു 18 എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് 37 ആക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Advertisment

മുഴുവന്‍ കോര്‍പ്പറേഷനിലും വന്ധ്യംകരണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത് തലത്തില്‍ 1014 തെരുവുനായകളെ വന്ധ്യംകരണം നടത്തി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് തുടരുകയാണ്. ജീവനക്കാര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വളര്‍ത്തു നായ്ക്കളുടെ കുത്തിവെപ്പ് ഫലപ്രദമാണെന്നും ചിഞ്ചു റാണി പറഞ്ഞു.

തെരുവുനായകളെ പിടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 506 ഡോഗ് കാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി. 500 ഓളം കാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. വാക്‌സിനേറ്റ് ചെയ്യുന്ന തെരുവ് നായ്ക്കള്‍ക്ക് ചിപ്പുകള്‍ ഘടിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് തെരുവു നായയുടെ കടിയേറ്റ് 24 മരണമുണ്ടായിട്ടുണ്ട്. ഇതില്‍ അറ് പേരാണ് വാക്‌സിന്‍ എടുത്തിരുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി വാക്സിന്‍ ഗുണനിലവാരം ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Advertisment