മേയ് 26ന് 'ഉണ്ടാക്കിയ' പലഹാരങ്ങള്‍ മേയ് 20ന് പിടിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ; പക്കാവട പറ്റിച്ച സംഭവം ഇങ്ങനെ...

New Update

publive-image

തിരുവനന്തപുരം: മേയ് 26ന് നിര്‍മ്മിച്ച പലഹാരങ്ങള്‍ മേയ് 20ന് പിടിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ! ആശ്ചര്യപ്പെടേണ്ട, പലഹാരം നിര്‍മ്മിച്ച ദിവസമായി ഒരാഴ്ച കഴിഞ്ഞുള്ള തീയതി രേഖപ്പെടുത്തി വില്‍പ്പനക്ക് വച്ച പായ്ക്കറ്റുകളാണ് നഗരസഭ പിടികൂടിയത്.

Advertisment

ഇതു നിർമിച്ച ആലംകോട് കൊച്ചുവിള എ. ആർ. ഏജൻസീസിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായും പിഴയീടാക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ ബി അജയകുമാർ അറിയിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രി സബ്സെന്‍ററിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇതിന് അടുത്തുള്ള പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ കേട് പാട് സംഭവിച്ച പലഹാര നിര്‍മ്മാണ യൂണിറ്റില്‍ വില്‍പനയ്ക്കായി പാക്കറ്റിലാക്കി സാധനങ്ങള്‍ സൂക്ഷിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഈ തട്ടിപ്പിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എം പ്രദീപ് പറഞ്ഞു.

Advertisment