ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി.ചിദംബരത്തെ കോടതിയിൽ ഹാജരാക്കി…. അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ സംഘം കോടതിയില്‍ ഹാജരാക്കി. ചിദംബരത്തെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം റോസ് അവന്യൂ പ്രത്യേക സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെടുക.

സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും. ചിദംബരത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ അഭിഭാഷക നിരതന്നെ കോടതിയില്‍ എത്തി. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി എന്നിവരടങ്ങുന്ന അഭിഭാഷക നിരയാണ് ഹാജരായിരിക്കുന്നത്.

ഇന്ദ്രണി മുഖര്‍ജിയാണ് ചിദംബരത്തിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരുമായി ഒരുമിച്ച്‌ ചോദ്യം ചെയ്യേണ്ടതുണ്ട്. ചിദംബരത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

×