അഞ്ചു ഭാഷകളില്‍ ചിത്രയുടെ താരാട്ട് പാട്ട് കേള്‍ക്കാം

author-image
ഫിലിം ഡസ്ക്
New Update

ഏറെനാളുകള്‍ക്കുശേഷം കെ. എസ്. ചിത്രയുടെ മനോഹരമായ താരാട്ടുപാട്ട്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് പാട്ട്.

Advertisment

publive-image

കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം എന്നു തുടങ്ങുന്ന പാട്ട് മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് . ബി.കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത്.

റോണി റാഫേലാണ് സംഗീതം. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററില്‍ എത്തും.100 കോടി ബഡ്ജറ്റിലാണ് മരക്കാര്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

chithra song five language
Advertisment