/sathyam/media/post_attachments/32iaa65c6lVRXxYNJtN4.jpg)
സെന്റ് ജോൺസ്: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സൂപ്പർതാരം ക്രിസ് ഗെയ്‍ലിനെ ട്വന്റി20 ടീമിലേക്ക് തിരിച്ചുവിളിച്ച് വെസ്റ്റിൻഡീസ് സിലക്ടർമാർ. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് വെറ്ററൻ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.
ശ്രീലങ്കയ്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 14 അംഗ ടീമിലാണ് നാൽപ്പത്തൊന്നുകാരയ ഗെയ്‍ലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഗെയ്ല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ പേസര്‍ ഫിഡല്‍ എഡ്വേര്‍ട്‌സും തിരിച്ചെത്തി.
നിക്കോളാസ് പുരനാണ് വൈസ് ക്യാപ്റ്റന്‍. ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കുകയാണെന്നും സമീപ കാലത്ത് നടന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്‌ചെവെച്ച ഗെയ്‌ലിന് ടീമിനായി ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് സെലക്ഷന്‍ പാനല്‍ കരുതുന്നതെന്നും മുഖ്യ സെലക്ടര്‍ റോജര്‍ ഹാര്‍പ്പര്‍ പ്രതികരിച്ചു.