കോപ്പൻഹേഗൻ: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരം അടിയന്തര മെഡിക്കല്‍ സാഹചര്യത്തെ തുടര്‍ന്ന് റദ്ദാക്കി. മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്.
ത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിനിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ എറിക്സൻ തളർന്നുവീഴുകയായിരുന്നു.
This is a horrifying sight. #ChristianEriksen a #Denmark player getting #CPR on the pitch after collapsing. pic.twitter.com/WRGkZG8ud5
— tatooed goalie dad #31???? (@sandropacheco71) June 12, 2021
സിപിആർ നൽകിയശേഷം ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് എറിക്സണെ സ്ട്രെച്ചറിൽ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അതേസമയം, എറിക്‌സണ്‍ അപകടനില തരണം ചെയ്തതായാണ് സൂചന. എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.