ഛത്തീസ്ഗഡില്‍ കോവിഡ് ബാധിച്ച 11പേരില്‍ 9 പേര്‍ക്കും രോഗം ഭേദമായി

author-image
admin
New Update

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോവിഡ് 19 ബാധിച്ച പതിനൊന്ന് പേരില്‍ ഒന്‍പത് പേര്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഒരാള്‍ ഉടനെ ആശുപത്രി വിടും. കഴിഞ്ഞ രാത്രിയാണ് പതിനൊന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശം പൂര്‍ണമായി ലോക്ക്ഡൗണിലാണ്. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 166 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ 690 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. ഡല്‍ഹിയില്‍ തീവ്ര രോഗവ്യാപന സാധ്യതയുള്ള 20 ഹോട്ട്‌സ്‌പോട്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Advertisment