ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം കൊവിഡ് പരിശോധനകൾക്ക് ശേഷം പിന്നീട്.

Advertisment

ദേവീ നിൻ രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ രചിച്ചു.2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം.

1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് പ്രവേശിച്ചത്. പരേതയായ തങ്കമ്മയാണ് ഭാര്യ, മക്കൾ: രേണുക, രാധിക,രാഗിണി. മരുമക്കൾ: സി. അശോക് കുമാർ(റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),പിടി സജി(മുംബെയ് റെയിൽവെ) കെഎസ് ശ്രീകുമാർ (സിഐഎഫ്ടി).

Advertisment