Advertisment

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം; ഓര്‍ത്തഡോക്സ് വിഭാഗം കടുത്ത നിലപാടില്‍

author-image
admin
Updated On
New Update

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ നിലപാടിലുറച്ച് ഓര്‍ത്തഡോക്സ് വിഭാഗം. സുപ്രീംകോടതി വിധി നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം മന്ത്രി ഇ.പി ജയരാജനെ അറിയിച്ചു.

Advertisment

 

publive-imageഅതേസമയം സമവായത്തിലൂടെ കോടതിവിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം സംസ്‌കരിക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രിസഭാ ഉപസമിതിയോട് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ മന്ത്രി അധ്യക്ഷതയിലുള്ള മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പങ്കെടുത്തില്ല. എന്നാല്‍ പിന്നീട് മന്ത്രി ഇ.പി ജയരാജനെ വസതിയില്‍ എത്തി കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന നിലപാടില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഉറച്ച് നിന്നു.

എന്നാല്‍ ഒരു രക്തചൊരിച്ചിലിലൂടെ കാര്യങ്ങള്‍ നടപ്പാക്കുകയല്ല സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി അവരെ ധരിപ്പിച്ചു. ഇതിന് ഇരു വിഭാഗത്തിന്റെയും പിന്തുണയും തേടി.

നേരത്തെ മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടത്തിയ യാക്കോബായ വിഭാഗം വിഷയം നിയമപരം മത്രമല്ല വിശ്വാസപരം കൂടിയാണെന്ന നിലപാടാണെടുത്തത്. മൃതദേഹം സംസ്‌കരിക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ ഉപസമിതിയോട് ആവശ്യപ്പെട്ടു.

തര്‍ക്കത്തില്‍ മന്ത്രിസഭാ ഉപസമിതി കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിക്കും. സര്‍ക്കാരിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തി കൂടിക്കാഴ്ചക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.

Advertisment