ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കലാണ് പെസഹ. തന്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്.
/sathyam/media/post_attachments/ooIStvLmxDGWxLXaU3RT.jpg)
ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും. രണ്ടുവര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ദേവാലയങ്ങള്‍ സജീവമാകുന്നത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മൗണ്ട് സീനായ് മാര്‍ ബസേലിയോസ് കത്തീഡ്രലില്‍ പെസഹാ ശുശ്രുഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു.