സിനിമകളുടെ സെന്‍സറിംഗ് അടക്കമുള്ളവ മാര്‍ച്ച്‌ 31 വരെ നിര്‍ത്തി വയ്ക്കും

ഫിലിം ഡസ്ക്
Tuesday, March 24, 2020

തിരുവന്തപുരം: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ ഈ മാസം 31 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്ത് സിബിഎഫ്‌സി.

തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് അറിയിച്ചത്.

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കൂ.

×