വർഗ്ഗീയതയുടെ വിഷം തുപ്പുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം : കെസിവൈഎം.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 25, 2020

വർഗ്ഗീയതയുടെ വിഷം തുപ്പുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി.കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നിർമ്മിച്ച ക്രിസ്ത്യൻ ദേവാലയത്തിന്റെ താത്കാലിക സെറ്റ് തകർത്ത സാമൂഹിക വിരുദ്ധർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളം ഒരു മനസ്സോടെ കോവിഡ് മഹാമാരിയെ നേരിടുവാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഇത്തരം വർഗ്ഗീയ പ്രവർത്തനങ്ങൾ നടക്കുന്നത് ആശങ്കയുളവാക്കുന്നു.

സാക്ഷര കേരളത്തിൽ സാംസ്കാരിക പ്രവർത്തനങ്ങളെപോലും അസഹിഷ്ണുതയോടെ കാണുന്ന ഇത്തരം ജാനാതിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് സർക്കാർ ഗൗരവപൂർവ്വം കാണണമെന്നും,ഈ സാമൂഹികവിരുദ്ധർക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളണമെന്നും സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

×