സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ചിത്രീകരണത്തിനിടയിലെ വാഹനാപകടം; പ്രതികരണവുമായി നടൻ സം​ഗീത് പ്രതാപ്

സംഭവത്തിൽ പരുക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി.

author-image
shafeek cm
New Update
sangeet premalu

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ സം​ഗീത് പ്രതാപ്. ‘പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരുന്നു. സർവശക്തന് നന്ദി. നിങ്ങളുടെ ഫോൺ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് റജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്റെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞാൻ അഭ്യർഥിക്കുന്നു, സം​ഗീത് പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസമാണ് ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം ഉണ്ടായത്. അപകടത്തിൽപെട്ടിരുന്ന കാർ ഓടിച്ചിരുന്നത് സ്റ്റണ്ട് മാസ്റ്ററായിരുന്നു . നടന്മാർക്ക് മൂവർക്കും സാരമല്ലാത്ത പരുക്കുണ്ട്.അപകടത്തിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തിൽ പരുക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.

അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായരീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

Advertisment