/sathyam/media/media_files/16vr1iCl6vlIzEcGZZci.jpg)
നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് ഇരുന്ന് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രതിഷേധം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ചാണ്ടി ഉമ്മനാണെന്ന് പറയുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ഇട്ടവരെല്ലാം ചാണ്ടി ഉമ്മന്റെ കൂടെയുണ്ടാകുമെന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.
അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍:
''കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി നിങ്ങളാണെന്ന് എനിക്ക് ഉറപ്പുണ്ട്. ആദ്യം ഞാന്‍ കരുതിയത് സുരേഷ് ഗോപി ആണെന്നാണ്, പിന്നെ മാത്യു കുഴല്‍ നാടന്‍ ആണെന്ന് വിശ്വസിച്ചു. പിന്നെ ഞാന്‍ കരുതി രാഹുല്‍ മാംകൂട്ടത്തിലാണെന്ന്. പിന്നെ ഞാന്‍ കരുതി അത് ശശി തരൂരാണെന്ന്. എന്നാല്‍ ഇപ്പോള്‍ എനിക്ക് നല്ല ഉറപ്പുണ്ട്, അത് നിങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ള ഏക വ്യക്തി നിങ്ങളുടെ പിതാവായിരുന്നു. അടുത്തത് നിങ്ങളാണ്. നാടുവാഴികള്‍ നിങ്ങള്‍ക്കു വേണ്ടി എഴുതപ്പെട്ട സിനിമയാണ്. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതായത് കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ഇട്ടവരെല്ലാം നിങ്ങളുടെ കൂടെയുണ്ട്.''- ചാണ്ടി ഉമ്മന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് ഇരുന്ന് ചാണ്ടി ഉമ്മന്‍ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് കറുപ്പണിഞ്ഞ് ഒറ്റയാള്‍ പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരിക്കെയായിരുന്നു പ്രതിഷേധം.മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു. 'ഞാന്‍ എന്റെ സിനിമാ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും', എന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us