ചെന്നൈ വെള്ളപ്പൊക്കം; ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ റഹ്മാൻ, സുരക്ഷിതനല്ലേയെന്ന് ആരാധകർ

ചെന്നൈയില്‍ പ്രധാന റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. 

author-image
shafeek cm
New Update
rahman flood.jpg

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തി പ്രാപിച്ച മഴയില്‍ ചെന്നൈയിലെ വിവിധയിടങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് ജാ?ഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇതിനിടെ നടന്‍ റഹ്‌മാന്‍ ചെന്നൈയില്‍ നിന്ന് പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമാകുകയാണ്. ചെന്നൈയില്‍ കുടുംബമായി താമസിക്കുകയാണ് നടന്‍.

Advertisment

വാഹനങ്ങള്‍ ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് നടന്‍ പങ്കുവെച്ചത്. നടനും കുടുംബവും സുരക്ഷിതരാണോയെന്ന് വീഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്. സുരക്ഷിതരായി ഇരിക്കൂ എന്നും കമന്റുകളെത്തുന്നുണ്ട്. ചെന്നൈയില്‍ പ്രധാന റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. 

ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികള്‍ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

rahman chennai flood
Advertisment