/sathyam/media/media_files/sHpbqtbvv6BnJVFLH65U.jpg)
"ഉ​ത്രാ​ട​രാ​ത്രി'​യാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ ആ​ദ്യ ചി​ത്രം. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് വേ​ള​യി​ൽ യൂ​ണി​റ്റി​ൽ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്ര​ശ്ന​മു​ണ്ടാ​യി. അ​തി​നു യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ സ്വീ​ക​രി​ച്ച പ്ര​തി​ഷേ​ധ​മോ മെ​ല്ലേ​പ്പോ​ക്ക്..! ലൈ​റ്റു​ക​ൾ നീ​ക്കു​ന്ന​തി​ലും കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​തി​ലു​മൊ​ക്കെ ഒ​രു മ​ന്ദ​ത.
മേ​നോ​ൻ കാ​ര്യം അ​ന്വേ​ഷി​ച്ചു. പ്ര​ശ്നം ഭ​ക്ഷ​ണ​സം​ബ​ന്ധി​യാ​ണ്. ശാ​പ്പാ​ട് തീ​രെ പോ​രാ. അ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ്. പി​റ്റേ​ന്ന് നേ​രി​ട്ട് ശ്ര​ദ്ധി​ച്ച് ഭ​ക്ഷ​ണ​മൊ​രു​ക്കി. ദു​ർ​ഗ ഔ​ട്ട്ഡോ​ർ യൂ​ണി​റ്റി​ലെ ഒ​രു അ​യ്യ​ർ ആ​യി​രു​ന്നു മെ​ല്ല​പ്പോ​ക്കി​ന്‍റെ സൂ​ത്ര​ധാ​ര​ൻ. ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ മേ​നോ​ൻ എ​ത്തി അ​യ്യ​രോ​ട് ഊ​ണി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ചു.
""എ​ന്ന സാ​ർ. പ്ര​മാ​ദ​മാ​യി​രി​ക്ക്. ഇ​ന്ത മാ​തി​രി അ​വി​യ​ൽ എ​ങ്കെ​യും കി​ട​ക്ക​മാ​ട്ടേ​ൻ.’’ അ​യ്യ​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ ഏ​ഴോ എ​ട്ടോ ക​ഴി​ഞ്ഞു. ബാ​ല​ച​ന്ദ്ര​മേ​നോ​ൻ മ​ദ്രാ​സി​ൽ എ​വി​എ​മ്മി​ൽ​വ​ച്ച് പ്രേ​മ​ഗീ​ത​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​നാ​യി ഒ​രു പാ​ട്ട് ഷൂ​ട്ട് ചെ​യ്യു​ന്നു അ​ടു​ത്താ​യി ഷൂ​ട്ട് ചെ​യ്തി​രു​ന്ന യൂ​ണി​റ്റ് ദു​ർ​ഗ​യു​ടേ​താ​ണെ​ന്ന​റി​ഞ്ഞ് മേ​നോ​ൻ അ​ങ്ങോ​ട്ടു ചെ​ന്നു.
മേ​നോ​ന്‍റെ ഊ​ഹം തെ​റ്റി​യി​ല്ല. ഒ​രു മൂ​ല​യി​ൽ പ​ഴ​യ അ​യ്യ​ർ ഇ​രി​പ്പു​ണ്ട്. എ​ട്ടു​വ​ർ​ഷ​ത്തെ പ​ഴ​ക്കം അ​യ്യ​രെ ന​ന്നാ​യി ബാ​ധി​ച്ച​തു​പോ​ലെ. മേ​നോ​നെ ക​ണ്ട​പാ​ടേ അ​യ്യ​ർ ഓ​ടി​ച്ചെ​ന്നു. സി​നി​മാ​ലോ​ക​ത്ത് എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ താ​നു​ണ്ടാ​ക്കി​യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അ​യ്യ​ർ പ​ല​തും ചോ​ദി​ക്കു​മെ​ന്നും അ​ഭി​ന​ന്ദി​ക്കു​മെ​ന്നു​മൊ​ക്കെ​യാ​ണ് മേ​നോ​ൻ ക​രു​തി​യ​ത്.
""എ​ന്ന അ​യ്യ​ർ മ​റ​ന്നി​ട്ടി​യാ.’’ മേ​നോ​ൻ തി​ര​ക്കി.
""ഉ​ങ്ക​ളെ എ​പ്പ​ടി മ​റ​ക്ക​മു​ടി​യും സാ​ർ. അ​ന്ത​മാ​തി​രി ഒ​രു അ​വി​യ​ൽ അ​പ്പു​റം ശാ​പ്പി​ട​വേ​യി​ല്ല.’’ അ​യ്യ​ർ പ​റ​ഞ്ഞു.
പ്ര​ശ​സ്ത​നാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​നെ​ക്കാ​ളും മേ​നോ​ന്‍റെ പേ​രെ​ടു​ത്ത ചി​ത്ര​ങ്ങ​ളേ​ക്കാ​ളു​മൊ​ക്കെ അ​യ്യ​ർ​ക്കു പ്രി​യം പ​ഴ​യ ഷൂ​ട്ടി​ങ് അ​വി​യ​ൽ ആ​ണ​ത്രെ..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us