New Update
/sathyam/media/media_files/OtsbJ6GFR2RMPuINqAQm.jpg)
josephine
വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ജൂലൈ 13ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത പുരത്തുവിട്ടത്.
Advertisment
ചാര്‍ലി ചാപ്ലിനും ഭാര്യ ഊന ഒ നീലിനും ജനിച്ച എട്ടുമക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. പിതാവിനൊപ്പം 1952ല്‍ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈന്‍ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1972ല്‍ പുറത്തിറങ്ങിയ പിയര്‍ പൗലോ പാസോളിനിയുടെ അവാര്‍ഡ് നേടിയ ചിത്രം ദ് സെഞ്ച്വറി ടെയില്‍സ്, റിച്ചാര്‍ഡ് ബല്‍ദൂച്ചിയുടെ ലോദര്‍ ഡെസ് ഫേവ്‌സ്, എസ്‌കേപ് ടു ദ് സണ്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. 1984ല്‍ കനേഡിയന്‍ ഡ്രാമയായ ‘ദ് ബേ ബോയ്’ എന്ന ചിത്രത്തിലും വേഷമിട്ടു. 1988ല്‍ ഹെമിങ് വേ എന്ന മിനി സീരിസിലും അഭിനയിച്ചു.
രണ്ടു തവണ വിവാഹിതയായിട്ടുള്ള ജോസഫൈന് മൂന്ന് മക്കളുണ്ട്. ചാര്‍ളി, ആര്‍തര്‍, ജൂലിയന്‍ റോണറ്റ് എന്നിവരാണ് മക്കള്‍. മിഷേല്‍, ഗെരാള്‍ഡിന്‍, വിക്ടോറിയ, ജെയ്ന്‍, ആനറ്റ്, ഈഗന്‍, ക്രിസ്റ്റഫര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us