ചെന്നൈ: തമിഴക വെട്രി കഴകം സ്ഥാപകൻ ഇളയ ദളപതി വിജയ് ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ പാർട്ടി ഒരുക്കി.
ഒരു ദിവസത്തെ റംസാൻ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാർഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താർ ചടങ്ങിന് ആതിഥേയത്വംവഹിച്ചത്.
ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഇഫ്താർ വിരുന്ന്.
15 ഓളം പള്ളികളിലെ ഇമാമുമാർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം മൂവായിരത്തിലധികം ആളുകൾ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം.