തൃഷയ്‌ക്കെതിരെയുള്ള വിവാദ പരാമർശം; നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു

മൂവി ഡസ്ക് & Neenu
New Update
mansoor-ali-khan.jpg

ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഇന്നലെ തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് താരം ഖേദം പ്രകടിപ്പിച്ചത്. നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ അവരോട് മാപ്പ് പറയുന്നുവെന്ന് മൻസൂർ അലി ഖാൻ പോലീസിൽ മൊഴി നൽകി.

Advertisment

വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇൗ അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താരത്തിന്റെ വാദം.

ഇതോടെ നടി തൃഷ തന്നെ നടനെതിരെ രംഗത്തു വന്നു. ഇതിനുപിന്നാലെ മൻസൂർ അലി ഖാനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ദേശീയ വനിതാ കമ്മീഷനും നടനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് താരം ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

Advertisment