/sathyam/media/media_files/IGlTluMnpdoQkKTV2PWF.webp)
മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇരുവരുടെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രമാണ് മമ്മൂട്ടി നായകനായ യാത്ര. വൈ.എസ്.ആറിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2 പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി ജീവ എത്തുമെന്ന സംസാരങ്ങള്‍ സിനിമാ ലോകത്തുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
ചിത്രത്തിൽ മമ്മൂട്ടി ചെറിയ ഭാഗത്തിൽ മാത്രമാകും ഉണ്ടാവുകയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 2004ല്‍ വൈ.എസ്.ആർ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയായിരുന്നു 2019ല്‍ 'യാത്ര' ആദ്യ ഭാഗം പുറത്തിറങ്ങിയത്. 70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവി റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവാണ് നിര്‍വഹിക്കുന്നത്. 2024 ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us