നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പി എ കുക്കു എനോല. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോകളിലൂടെയാണ് കുക്കു ആരോപണം ഉന്നയിച്ചത്. ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ലെന്നും, ക്രൂരനായ മനുഷ്യനാണ് അയാളെന്നും കുക്കു വിമര്‍ശിച്ചു.
കുക്കു പങ്കുവച്ച വീഡിയോയില്‍ നിന്ന്:
മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. നിയമപരമായി ബാല, എലിസബത്തിനെ വിവാഹം കഴിച്ചിട്ടില്ല. എലിസബത്തും അമൃതയും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം അമൃതയുടെ ഫോൺ ബാല നശിപ്പിച്ചു.
സുഹൃത്തുക്കളെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽപാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും.
അമൃത ഭര്‍ഭിണിയായിരുന്ന സമയത്ത് കള്ളുകുടിച്ച് വന്ന് ഇയാള്‍ തല്ലിയിട്ടുണ്ട്. സ്വന്തം കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയ കഥ വളരെ അറപ്പോടെയാണ് ഇയാള്‍ പറയുന്നത്.
ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിലെത്തുക കൂടി ചെയ്തു. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞതോടെയാണ് എലിസബത്ത് പോയത്. അവര്‍ പലവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗതികേടുകൊണ്ടാണ് അമൃതയുടെ മകൾ ബാലയെപ്പറ്റി വീഡിയോ ചെയ്‌തത്.
എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്.
ജീവനും കൊണ്ട് ഓടിയതാണ് അമൃതയും എലിസബത്തും. എലിസബത്ത് ഇപ്പോള്‍ ഇവിടെയില്ല, ഗുജറാത്തിലാണ്. അവരുടെ വീട്ടുകാരുടെ താത്പര്യമില്ലാതെയാണ് ബാലയെ വിവാഹം ചെയ്തത്. ഇപ്പോള്‍ വീട്ടുകാരെയും എലിസബത്തിന്റെ കോളേജിലുമെല്ലാം വിളിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തുകയാണ്.
സ്വന്തം കുഞ്ഞിന്‍റെ കല്യാണത്തിന് പോലും ഒരുരൂപ ചോദിക്കരുതെന്ന് എഴുതി ഒപ്പിടീച്ച ഡോക്യുമെന്‍സ് ഞാന്‍ കണ്ടിട്ടുണ്ട്. അമൃത കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തെല്ലാം കൈക്കലാക്കിയിട്ട്, അത് വേണോ കുഞ്ഞിനെ വേണോ എന്ന് ചോദിച്ച് വിലപേശി സ്വത്തുമായി പോയ ആളാണ് ബാല.
ഇതിന്‍റെ പേരില്‍ ബാല തോക്കുമായിട്ട് വരുമോയെന്ന് എനിക്ക് അറിയത്തില്ല. അറിവുകെട്ട മുണ്ടമേ എന്നൊക്കെ പറഞ്ഞ് തോക്കുമായി വന്നാല്‍ റാന്നിയിലെ വീട്ടില്‍ എന്‍റെ അമ്മാമ്മ മാത്രമേ ഉള്ളൂ, കണ്ടാല്‍ തന്നെ അവര് ബോധംകെട്ട് വീണ് മരിക്കും. കൊലപാതകക്കേസ് ആവും. പിന്നെ ഇവിടെ സിസിടിവിയും താഴെ പട്ടിയുമൊക്കെ ഉണ്ട്. അതുകൊണ്ട് തോക്കുമായി വരാന്‍ നിക്കണ്ട. സ്വന്തം മകള്‍ തന്നെ വന്ന് സത്യം പറഞ്ഞിട്ടുണ്ട്.