കിരീടത്തിലെ 'കീരിക്കാടന്‍ ജോസി'നെ അനശ്വരമാക്കി, തുടര്‍ന്ന് അറിയപ്പെട്ടതും അതേ നാമത്തില്‍; നടന്‍ മോഹന്‍രാജ് ഇനി ഓര്‍മ

കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update
mohanraj

തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 

Advertisment

നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി. 

 

 

Advertisment