അരുണാചലം എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കിട്ട് നടി രംഭ. ഷൂട്ടിംഗ് സെറ്റ് കുടുംബം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കും. അരുണാചലം സിനിമയിൽ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാൾ എന്നെ തട്ടി. ഞാൻ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോൾ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. രജിനി സാറായിരുന്നു തൊട്ടത്. വെറുതെ തമാശ കാണിച്ചതാണ്. ഇത്തരം തമാശകൾ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും രംഭ ഓർത്തു.
രണ്ട് നായികമാരുള്ള സിനിമയിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് തന്റെ വസ്ത്രങ്ങളും ലുക്കുമെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും രംഭ പറയുന്നു. തെലുങ്കിലെ എന്റെ മൂന്നാമത്തെ സിനിമയിൽ രണ്ട് നായികമാരുണ്ട്. അപ്പോഴാണ് എനിക്ക് ടെൻഷൻ തുടങ്ങിയത്. എന്റെ വസ്ത്രം പോര, ഇത് ധരിക്കാൻ പറ്റില്ലെന്ന് ഡാൻസ് മാസ്റ്ററോട് പറഞ്ഞു. അസൂയ തോന്നിത്തുടങ്ങി. ഇത്തര തോന്നലുകൾ എല്ലാവർക്കും ഉണ്ടാകും. പക്ഷെ അത് ക്യൂട്ട് ആയിരുന്നു. തനിക്ക് ശത്രുതാ മനോഭാവം ഇല്ലായിരുന്നെന്നും രംഭ വ്യക്തമാക്കി.