സിനിമയ്‌ക്കായി വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ വീട് തന്നെ നിര്‍മിച്ചു; താക്കോല്‍ കൈമാറി സുരേഷ് ഗോപി

author-image
Neenu
New Update
anpod-kanmani-750x394.jpg

സിനിമാ ചിത്രീകരണത്തിന് വീടിന്റെ സെറ്റിടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. സ്ഥലം കണ്ടെത്തി അവിടെ തങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള വീടിന്റെ സെറ്റിടും. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയുകയും ചെയ്യും. അവിടെയാണ് അൻപോട് കണ്‍മണി എന്ന ചിത്രത്തിന്റെ അണയറപ്രവർത്തകർ വ്യത്യസ്തരായത്.

Advertisment

തലശ്ശേരിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബം കഴിയുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്. ആദ്യം വീടിന്റെ സെറ്റിടാനായിരുന്നു സിനിമയുടെ നിർമാതാവ് തീരുമാനിച്ചിരുന്നതെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ തീരുമാനം മാറ്റി. മനോഹരമായ ഒരു വീട് തന്നെ അവർക്കായി പണിതു.

കുടുംബത്തിന്റെ സമ്മതത്തോടെ തന്നെയായിരുന്നു വീട് നിർമാണം. നടനും ബി ജെ പി മുൻ എം പിയുമായ സുരേഷ് ഗോപിയാണ് വീടിന്റെ താക്കോല്‍ ദാനം നിർവഹിച്ചത്. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കണ്‍മണി. ക്രീയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രനാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകിനെ കൂടാതെ അനഘ നാരായണൻ,മാലപാർവതി, അല്‍ത്താഫ് അടക്കുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Advertisment