Advertisment

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരും; തനിക്കെതിരെ യുവതി ഉന്നയിച്ച ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി

തനിക്കെതിരെ യുവതി ഉന്നയിച്ച ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി

author-image
ഫിലിം ഡസ്ക്
New Update
nivin pauly 1

നിക്കെതിരെ യുവതി ഉന്നയിച്ച ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ആരോപണം അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് നിവിന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നും നിവിന്‍ വ്യക്തമാക്കി.

Advertisment

നിവിന്റെ പ്രതികരണം:

ഞാൻ ഒരു പെൺകുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാർത്ത റിപ്പോർട്ട് കണ്ടു. ഇത് തികച്ചും അസത്യമാണെന്ന് ദയവായി അറിയുക. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകാനും ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഞാൻ തീരുമാനിച്ചു. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ബാക്കിയുള്ളവ നിയമപരമായി കൈകാര്യം ചെയ്യും.

Advertisment