/sathyam/media/media_files/nhZOsVDlKsof5vzyuAUx.jpg)
divya spandana
അനുമതിയില്ലാതെ സിനിമയില്‍ തന്റെ വീഡിയോ ഉപയോഗിച്ചെന്നാരോപിച്ച് മുന്‍ കോണ്‍ഗ്രസ് എം.പി.യും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) വക്കീല്‍ നോട്ടീസ് അയച്ചു.
‘ഹോസ്റ്റല്‍ ഹുഡുഗരു ബേക്കാഗിദ്ദാരെ’ സിനിമാസംഘത്തിനെതിരെയാണ് നടി നിയമ നടപടികള്‍ ആരംഭിച്ചത്. ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. സിനിമ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ദിവ്യയുടെ നടപടി.
അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്ന് കാട്ടി ദിവ്യ ബെംഗളൂരു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഹോസ്റ്റല്‍ ഹുഡുഗാരു ബെക്കഗിഡ്ഡരെയുടെ അണിയറ പ്രവര്‍ത്തകര്‍ ദിവ്യയുടെ ദൃശ്യങ്ങളോ, ചിത്രങ്ങളോ, ചിത്രത്തില്‍ ഉള്‍പ്പെടുത്തി റിലീസ് ചെയ്യാന്‍ പാടില്ല. അതെല്ലാം നീക്കം ചെയ്യണമെന്നും അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍ ജഡ്ജി രവീന്ദ്ര ഹെഗ്ഡെ പറഞ്ഞു. തന്റെ പേരോ, തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങളോ, പ്രസ് റിലീസുകളോ, വീഡിയോകളോ, പോസ്റ്ററുകളോ, പരസ്യങ്ങളോ, ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും രമ്യ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിതിന്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറില്‍ രമ്യയെയും ഉള്‍പ്പെടുത്തിതിലാണ് മാനനഷ്ടകേസ്. നിതിന്‍ കൃഷ്ണമൂര്‍ത്തി, ഗുല്‍മോഹര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യാമറമാന്‍ അരവിന്ദ് കശ്യപ് തുടങ്ങിയവര്‍ക്കാണ് നോട്ടീസയച്ചത്.
ചിത്രത്തില്‍ രമ്യയും, റിഷഭ് ഷെട്ടിയും അതിഥി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലായ് 21നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രമ്യയുടെ നോട്ടീസ് ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോ ഷൂട്ടില്‍ എല്ലാം രമ്യ പങ്കെടുത്തിരുന്നു. എന്നിട്ടും അവര്‍ വക്കീല്‍ നോട്ടീസയച്ചത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us