/sathyam/media/media_files/pV6nzDah4Q9ljWq3ozBH.jpg)
തമിഴ് സിനിമയില്‍ അന്യഭാഷാ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം എംപ്ലോയ്മെന്റ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). അന്യഭാഷാ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഫെഫ്‌സി വ്യക്തമാക്കി.
ദിവസ വേതനാടിസ്ഥാനത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ എടുക്കുന്നതിന് തമിഴ്നാട്ടില്‍ നിന്നുള്ളവരെ നിയോഗിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചതെന്ന് ഫെഫ്സി നേതാക്കള്‍ വിശദീകരിച്ചു. തമിഴ് സിനിമയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വിലക്കിയെന്ന വാര്‍ത്ത എന്നിയതിനെ തുടര്‍ന്ന് വിശദീകരണം തേടിയപ്പോഴാണ് ഫെഫ്‌സി പ്രതികരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് സിനിമയില്‍ തമിഴിലെ താരങ്ങള്‍ മാത്രം മതിയെന്ന് ഫെഫ്‌സി തീരുമാനിച്ചതായി വാര്‍ത്തകള്‍ എത്തിയത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നത് ഉള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിരുന്നു.
ഈ വാര്‍ത്തയ്ക്ക് പിന്നാലെ മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. ഫെഫ്‌സി അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ താന്‍ എല്ലാ സിനിമയിലും കേറി അഭിനയിക്കും എന്നാണ് റിയാസ് ഖാന്‍ പ്രതികരിച്ചത്. തമിഴ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാട് എടുക്കും എന്നാണ് സംവിധായകന്‍ വിനയന്‍ പറഞ്ഞത്.
അതേസമയം, തമിഴില്‍ നിന്നും അടുത്തിടെ എത്തിയ എല്ലാ ഹിറ്റ് സിനിമകളിലും മലയാളി താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഫഹദ് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ്, അപര്‍ണ ബാലമുരളി, ജയറാം,തുടങ്ങിയ താരങ്ങളെല്ലാം തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. രജനികാന്തിന്റെ ‘ജയിലറി’ലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലും അഭിനയിക്കുന്നു എന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us